Latest News :
Home » » മുജാഹിദ് പള്ളിയില്‍ സംഘര്‍ഷം; പോലീസ് ഇടപെട്ട് പള്ളി അടച്ചിട്ടു

മുജാഹിദ് പള്ളിയില്‍ സംഘര്‍ഷം; പോലീസ് ഇടപെട്ട് പള്ളി അടച്ചിട്ടു

Written By Muhimmath News on Saturday, 27 April 2013 | 11:30

ഇരിക്കൂര്‍: ഇരിക്കൂര്‍ കമാലിയ യു.പി.സ്‌കൂളിനു സമീപമുള്ള മുജാഹിദ് പള്ളിയില്‍ പ്രാര്‍ഥനയുടെ നേതൃത്വത്തെച്ചൊല്ലി സംഘര്‍ഷവും കൈയാങ്കളിയും. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്തേണ്ടുന്ന ജുമാ നമസ്‌കാരത്തെച്ചൊല്ലി സംഘര്‍ഷം ഉടലെടുത്തതിനെത്തുടര്‍ന്ന് പോലീസ് ഇടപെട്ട് പള്ളി അടച്ചിട്ടു. ഇരുവിഭാഗവും രമ്യത കൈവരിക്കുംവരെ പള്ളി അടച്ചിടാനാണ് തീരുമാനം.

മുജാഹിദ് ഔദ്യോഗിക വിഭാഗത്തില്‍ത്തന്നെയുണ്ടായ വിഭാഗീയതയാണ് പ്രശ്‌നത്തിന് വഴിവെച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നമസ്‌കാരത്തിന് പള്ളിയിലെത്തിയ ഇരുവിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.

നേരത്തെ മുജാഹിദിന്റെ പിളര്‍പ്പുമായി ബന്ധപ്പെട്ട് മൂസ്സാന്‍ ഹാജി പ്രസിഡന്റായുള്ള കമ്മിറ്റിയെ പരിച്ചുവിട്ട് താത്കാലിക കമ്മിറ്റി രൂപവത്കരിച്ചിരുന്നു. സംഘടനയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ധാരണ പ്രകാരം ഇക്കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ ജുമായ്ക്ക് നേതൃത്വം നല്കാനുള്ള അവകാശം മടവൂര്‍ വിഭാഗത്തിനായിരുന്നു. തുടര്‍ച്ചയായി ജുമാ നടത്തേണ്ടതിന്റെ അവകാശവാദമുന്നയിച്ച് മുജാഹിദ് ഔദ്യോഗിക വിഭാഗത്തിലെ ഇരുവിഭാഗവും സംഘടിതമായി എത്തിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മട്ടന്നൂര്‍ സി.ഐ. ടി.എന്‍.സജീവ്, ഇരിക്കൂര്‍ എസ്.ഐ. ദിനേശന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. വി.ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സേന സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. തലശ്ശേരി ആര്‍.ഡി.ഒ.യുടെ ഉത്തരവുമായി ഉദ്യോഗസ്ഥര്‍ എത്തിയതോടെ പള്ളി പൂട്ടിയിടാന്‍ തീരുമാനിക്കുകയായിരുന്നു.

Tags: mujahid, masjid
Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger