Latest News :
Home » , , » സമരസ്മരണകള്‍ക്ക് ഈണം പകര്‍ന്ന്‌ സമരച്ചിന്തോടെ രണ്ടാം ദിന പരിപാടികള്‍ക്ക് സമാപ്തി

സമരസ്മരണകള്‍ക്ക് ഈണം പകര്‍ന്ന്‌ സമരച്ചിന്തോടെ രണ്ടാം ദിന പരിപാടികള്‍ക്ക് സമാപ്തി

Written By Muhimmath News on Saturday, 27 April 2013 | 23:15

സമരസ്മരണകള്‍ക്ക് ഈണം പകര്‍ന്ന്‌  സമരച്ചിന്തോടെ രണ്ടാം ദിന പരിപാടികള്‍ക്ക് സമാപ്തി. സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ മൂന്ന് ദിവസമായി നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനം ഇന്ന് വന്‍ റാലിയോടെ സമാപിക്കും. വൈകുന്നേരം നാല് മണിക്ക് ഇടപ്പള്ളിയില്‍ നിന്നാരംഭിക്കുന്ന റാലിയില്‍ രാജ്യത്തെ വിവധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും മത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമായി മൂന്ന് ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സംസ്ഥാനത്തെ 428 സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുത്ത യൂണിഫോം ധാരികളായ നാല്പതിനായിരം ഐ.ടീം അംഗങ്ങളാണ് റാലിയുടെ മുന്‍ നിരയില്‍ അണിനിരക്കുന്നത്.



സംസ്ഥാന നേതാക്കളായ വി. അബ്ദുല്‍ ജലീല്‍ സഖാഫി, കെ. അബ്ദുല്‍ കലാം, വി.പി.എം ഇസ്ഹാഖ്, എന്‍.വി അബ്ദുല്‍ റസാഖ് സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, ഉമര്‍ ഓങ്ങല്ലൂര്‍, എം. അബ്ദുല്‍ മജീദ്, എ.എ റഹീം, ബശീര്‍ കെ.ഐ, അബ്ദുല്‍ റശീദ് നരിക്കോട് റാലിക്ക് നേതൃത്വം നല്‍കും.ഇടപ്പള്ളി സ്റ്റേഷന്‍ കവലയില്‍ നിന്നാരം‘ിക്കുന്ന റാലി  ദേശീയ പാതയിലൂടെ സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിക്കും.
തുടര്‍ന്ന് കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ബഗ്ദാദ് മുഫ്തി ഡോ റാഫി അല്‍ ആനി മുഖ്യാതിഥി ആയിരിക്കും. സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.



ഡോ ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ് യു.എ.ഇ, സയ്യിദ് യൂസുഫ് അല്‍ ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെ.പി ഹംസ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ആസാം നഗര വികസന വകുപ്പ് മന്ത്രി സിദ്ധീഖ് അഹ്മദ്, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, എന്‍. അലി അബ്ദുല്ല, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് ഖാദിരി, വി.അബ്ദുല്‍ ജലീല്‍ സഖാഫി, എം മുഹമ്മദ് സാദിഖ് പ്രസംഗിക്കും. കെ.അബ്ദുല്‍ കലാം സ്വാഗതവും കെ.ഐ ബശീര്‍ നന്ദിയും പറയും.



ഇന്ന് രാവിലെ 8 മണിക്ക് നടക്കുന്ന സമരത്തിന്റെ ഭാവിയും ഭാവിക്ക് വേണ്ടിയുള്ള സമരങ്ങളും എന്ന സെഷനില്‍ അഡ്വ. എ.കെ ഇസ്മാഈല്‍ വഫ അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുല്‍ റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. പത്ത് മണിക്ക് ധാര്‍മിക വിപ്ലവത്തിന്റെ നാല്പതാണ്ട് എന്ന സെഷന്‍ കേരള വഖഫ് ബോര്‍ഡ് മെമ്പര്‍ എന്‍. അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മജീദ് കക്കാട് അധ്യക്ഷത വഹിക്കും. സി.പി മുഹമ്മദ് എം.എല്‍.എ, സി.ആര്‍ നീലകണ്ഡന്‍, സിവിക് ചന്ദ്രന്‍,  പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് പ്രസംഗിക്കും.


Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved