Latest News :
Home » , » എസ് എസ് എഫ് ഉജ്വല പ്രകടനം മെട്രോ സിറ്റി പാല്‍ക്കടലായി

എസ് എസ് എഫ് ഉജ്വല പ്രകടനം മെട്രോ സിറ്റി പാല്‍ക്കടലായി

Written By Muhimmath News on Sunday, 28 April 2013 | 18:51


കൊച്ചി എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ മുമ്പായി നടന്ന പതിനായിരക്കണക്കിന് ഐ ടീം അംഗങ്ങളുടെ പ്രകടനം കൊച്ചി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ധവളിമ അണിയിച്ചു.

എസ് എസ് എഫിന്റെ നാല്‍പതാണ്ടു കാലത്തെ നേതാക്കളും സുന്നി പണ്ഡിത നേതാക്കളും നേതൃത്വം നല്‍കിയ എസ് എസ് എഫ് പ്രകടനം ഇടപ്പള്ളിയില്‍ നിന്ന് ആരംഭിച്ചു. സംസ്ഥാനത്തെ 428 സെക്ടറുകളില്‍ നിന്ന് തെരഞ്ഞെടുത്ത യൂനിഫോം ധാരികളായ നാല്‍പതിനായിരം ഐ ടീം അംഗങ്ങളാണ് മുന്‍നിരയില്‍ അണി നിരന്നത്.

ധര്‍മധ്വജം തോളിലേന്തി എസ് എസ് എഫിന്റെ നാല്‍പ്പതിനായിരം കര്‍മഭടന്മാര്‍ ചുവടുവെച്ചപ്പോള്‍ കൊച്ചി നഗരം
കോരിത്തരിച്ചു. നാളിതുവരെ കണ്ടിട്ടില്ലാത്ത മഹാറാലി നഗരത്തിന്റെ കണ്ണും
കാതും കവര്‍ന്നു. നഗരത്തിന് കാഴ്ചയുടെ വസന്തമൊരുക്കുകയായിരന്നു എസ് എസ് എഫ്.

നാലരയോടെ ഇടപ്പള്ളിയില്‍ നിന്ന് തുടങ്ങിയ റാലി മണിക്കൂറുകള്‍ കഴിഞ്ഞ്
ഉദ്ഘാടന സമ്മേളനം തുടങ്ങിയിട്ടും അണമുറിയാതെ നഗരിയിലേക്ക്
എത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേക യൂനിഫോം അണിഞ്ഞ 40,000 സംസ്ഥാന, ജില്ലാ, ഡിവിഷന്‍, സെക്ടര്‍ ഐ ടീം അംഗങ്ങള്‍ക്ക് പിന്നാലെ സാധാരണ പ്രവര്‍ത്തകരും പൊതുജനങ്ങളും റാലിയില്‍ അണിനിരന്നിട്ടുണ്ട്.






Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved