Latest News :
Home » » ബംഗ്ലാദേശ് കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം എഴുന്നൂറോളമായി

ബംഗ്ലാദേശ് കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം എഴുന്നൂറോളമായി

Written By WebMuhimmath Kasaragod on Tuesday, 7 May 2013 | 12:40


ധാക്ക: ബംഗ്ലാദേശിലെ എട്ട്‌നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം എഴുന്നൂറോളമായി. ചൊവ്വാഴ്ച നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ആളുകളുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. തകര്‍ന്ന കെട്ടിടത്തിന്രെ നാലാമത്തെ നിലയില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ആര്‍മിയുടെ വക്താവ് ഷാഹിദ് അഹ്‌സാന്‍ ഭുയാന്‍ പറഞ്ഞു.


എട്ട് നില കെട്ടിടമായ റാണാ പ്ലാസ ഒന്പതാം നിലയുടെ നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് തകര്‍ന്നത്. ഏതാണ്ട് മൂവായിരത്തോളം തൊഴിലാളികള്‍ ആ സമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger