Latest News :
Home » » സിറിയയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

സിറിയയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

Written By Muhimmath News on Tuesday, 7 May 2013 | 12:33

ബെയ്‌റൂട്ട്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ വീണ്ടും ഇസ്രേലി യുദ്ധവിമാനങ്ങളുടെ ആക്രമണം. ഇറാനില്‍നിന്ന് ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ക്കായി എത്തിച്ച ആയുധസന്നാഹത്തിനു നേര്‍ക്കായിരുന്നു ആക്രമണം. ഇസ്രേലി മിസൈലുകള്‍ പതിച്ച് ദമാസ്‌കസിലെ സൈനികശാസ്ത്ര ഗവേഷണ കേന്ദ്രം തകര്‍ന്നതായി സിറിയയുടെ ഔദ്യോഗിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ നടന്ന ശക്തമായ സ്‌ഫോടനങ്ങളില്‍ ദമാസ്‌കസ് വിറച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.

ആഭ്യന്തര യുദ്ധത്തില്‍ കലുഷമായ സിറിയയില്‍ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തുന്നത്. സിറിയയുടെ ഒരു സെനിക താവളം, ആയുധപ്പുര എന്നിവിടങ്ങളിലും ബോംബാക്രമണം നടന്നു.

സിറിയയിലെ പ്രശ്‌നങ്ങളില്‍ ഇസ്രയേലിന്റെ നേരിട്ടുള്ള പങ്കാളിത്തത്തിന് അടിവരയിടുന്നതാണ് ഈ ആക്രമണങ്ങള്‍. രാസായുധം അടക്കമുള്ള ആയുധങ്ങള്‍ ഹിസ്ബുള്ള ഗ്രൂപ്പുകള്‍ക്കു ലഭിക്കുന്നത് ഏതുവിധേനയും തടയുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

സിറിയന്‍വാര്‍ത്താ ഏജന്‍സിയായ സനയും ആക്രമണം സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ജീവഹാനി നേരിട്ടതായി സന അധികൃതര്‍ വ്യക്തമാക്കിയെങ്കിലും എത്രപേര്‍ മരണമടഞ്ഞുവെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.

Tags: attack, syria, isreal, gulf, 
Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved