Latest News :
Home » » കളത്തൂര്‍ മദീനാ മഖ്ദൂം ദര്‍സ് വാര്‍ഷികം മെയ് 10, 11ന്

കളത്തൂര്‍ മദീനാ മഖ്ദൂം ദര്‍സ് വാര്‍ഷികം മെയ് 10, 11ന്

Written By Muhimmath News on Tuesday, 7 May 2013 | 12:02


കളത്തൂര്‍: മദീനാ മഖ്ദൂം മസ്ജിദ് ഈദ് അല്‍ ഖുവൈസില്‍ നടന്നുവരുന്ന മഹല്ല് ദഅ്‌വാ കോളേജ് (ദര്‍സ്) അഞ്ചാം വാര്‍ഷിക സംഗമം മെയ് 10, 11 തിയതികളില്‍ നടക്കും.
10ന് ഉച്ചക്ക് സ്വാഗതസംഘം ചെയര്‍മാന്‍ പി വി മുഹമ്മദ് പതാക ഉയര്‍ത്തും. തുടര്‍ന്ന് മുഹിമ്മാത്ത്, കളത്തൂര്‍ ജാറം സിയാറത്ത്. 4.30ന് ഹജജ്് ഹെല്‍പ്പ് ഡി.കെ. ഉമര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. റസാഖ് സഖാഫി കോട്ടക്കുന്ന് നേതൃത്വം നല്‍കും. രാത്രി ദര്‍സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ബുര്‍ദാ ആലാപനം. 11ന് ശനിയാഴ്ച രാവിലെ വിദ്യാര്‍ഥി ഫെസ്റ്റ്, ഹജ്ജ് ഹെല്‍പ്പ്. വൈകിട്ട് മെരിറ്റ് ഈവനിംഗ് മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്യും.

രാത്രി ഏഴുമണിക്ക് നടക്കുന്ന സമാപന ആത്മീയ സംഗമം സി.കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂരിന്റെ അധ്യക്ഷതയില്‍ കെ.പി. ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രിഫാഇ റാത്തീബ്. കോയ കാപ്പാട് നേതൃത്വം നല്‍കും.
അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ഹംസ സഖാഫി ഉപ്പിന, മൂസ സഖാഫി കളത്തൂര്‍,  ഒ കെ അബ്ദുറഹ്മാന്‍ ഹാജി, അബ്ബാസ് പുത്തൂര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, സി എന്‍ ജഅ്ഫര്‍, കെ.എം. കളത്തൂര്‍, മൊയ്തു ഹാജി, കെ എസ് അബ്ബാസ് ഹാജി, കന്തല്‍ സൂപ്പി മദനി, അബ്ദുറഹ്്മാന്‍ സാരി സന്‍സാര്‍, മൂസ മുസ്ലിയാര്‍, വി കെ ലത്തീഫ്, ലത്തീഫ് സഖാഫി, ജീലാനി ഹാജി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

Tags: kalathur madeena maqdoom



Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved