Latest News :
Home » , » നാറാത്ത് ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞു; സംഘര്‍ഷാവസ്ഥ

നാറാത്ത് ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞു; സംഘര്‍ഷാവസ്ഥ

Written By WebMuhimmath Kasaragod on Tuesday, 7 May 2013 | 12:15


കണ്ണൂര്‍: ആയുധ ശേഖരം പിടികൂടിയ കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. നിരോധനാജ്ഞ ലംഘിച്ചാണ് നാറാത്തെ തണല്‍ ഓഫീസിലേക്ക് പി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ അക്രമാസ്തമായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതേതുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.
ആയിരത്തിലേറെ പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്. സമീപ ജില്ലകളില്‍ നിന്നുപോലും പ്രവര്‍ത്തകര്‍ നാറാത്ത് എത്തിയിരുന്നു. പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കണ്ണൂര്‍ എസ്.പി രാഹുല്‍ നായരുടെ നേതൃത്വത്തില്‍ പോലീസ് മാര്‍ച്ച് നടത്തി.
ബിജെപിയുടെ മാര്‍ച്ച് തടയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കിയതോടെയാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടിയത്. ആയുധ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന 21 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Tags: naarath, police act, bjp march, clash

Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger