Latest News :
Home » » ഇന്ത്യയില്‍ പ്രതിവര്‍ഷം മരിക്കുന്നത് മൂന്നു ലക്ഷത്തിലേറെ നവജാത ശിശുക്കള്‍

ഇന്ത്യയില്‍ പ്രതിവര്‍ഷം മരിക്കുന്നത് മൂന്നു ലക്ഷത്തിലേറെ നവജാത ശിശുക്കള്‍

Written By Muhimmath News on Tuesday, 7 May 2013 | 11:52

ന്യുഡല്‍ഹി: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നവജാത ശിശുക്കളുടെ മരണനിരക്ക് വളരെ ഉയര്‍ന്നനിലയിലാണെന്ന് റിപ്പോര്‍ട്ട്. ജനിച്ച് ഒരു ദിവസത്തിനുള്ളില്‍ മരണമടയുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഇന്ത്യയില്‍ പ്രതിവര്‍ഷം മൂന്നുലക്ഷത്തിലേറെയാണെന്ന് ആണെന്ന് സേവ് ദി ചില്‍ഡ്രണ്‍ എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള നവജാത ശിശുക്കളുടെ മരണത്തില്‍ 24 ശതമാനവും ഇന്ത്യയിലാണ് സംഭവിക്കുന്നത്. അണുബാധയോ മറ്റ് കാരണങ്ങളോ ആണ് മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കണക്ക് എടുക്കുമ്പോള്‍ 40 ശതമാനത്തില്‍ ഏറെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബംാദേശില്‍ പ്രതിവര്‍ഷം 28,000 നവജാത ശിശുക്കളും പാകിസ്താനില്‍ 60,000 കുഞ്ഞുങ്ങളും മരിക്കുന്നുണ്ടെന്നാണ് കണക്ക്. അമ്മമാര്‍ നേരിടുന്ന പോഷാകാഹാര കുറവാണ് ഈ മേഖലകളിലെ മരണനിരക്ക് ഉയര്‍ത്താന്‍ കാരണം. ആരോഗ്യനിലവാരം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും പ്രതിദിനം 1000 കുഞ്ഞുങ്ങള്‍ വീതമെങ്കിലും മരണമടയുന്നുവെന്ന് സംഘടനയുടെ ഡയറക്ടര്‍ മൈക്ക് നോവല്‍ പറയുന്നു.

പ്രസവ സമയത്തെ പ്രശ്‌നങ്ങള്‍, മാസം തികയാതെയുള്ള ജനനം, അണുബാധ എന്നിവയാണ് നവജാത ശിശു മരണനിരക്ക് ഉയര്‍ത്താന്‍ കാരണം. സര്‍ക്കാരിന്റെ ഇച്ഛാശക്തി ഇല്ലായ്മയും ആവശ്യത്തിന് ഫണ്ട് ലഭിക്കാത്തതുമാണ് കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി ശോചനീയമാക്കുന്നത്. അല്പം കൂടി ശ്രദ്ധ നല്‍കിയാല്‍ നവജാത ശിശുമരണ നിരക്ക് 75 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന് നോവല്‍ കൂട്ടിച്ചേര്‍ത്തു.

Tags: child, new born child, 
Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger