Latest News :
Home » » ജില്ലയുടെ സുരക്ഷക്ക് കാസര്‍കോട് പോലീസിന് ബൈക്കും കാറുമെത്തി

ജില്ലയുടെ സുരക്ഷക്ക് കാസര്‍കോട് പോലീസിന് ബൈക്കും കാറുമെത്തി

Written By Muhimmath News on Tuesday, 7 May 2013 | 11:23

കാസര്‍കോട്: ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പോലീസിന് 50 ബൈക്കുകളും അഞ്ച് കാറുകളും അനുവദിച്ചു. ക്രമസമാധാന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ 24 മണിക്കൂര്‍ റോന്തുചുറ്റുന്ന രീതിയിലായിരിക്കും ഈ വാഹനങ്ങളുടെ വിന്യാസം. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തിങ്കളാഴ്ച ഈ വാഹനങ്ങള്‍ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്തു.


നാലു പോലീസുകാര്‍ വീതമുള്ള അഞ്ച് സംഘങ്ങളാകും കാറിലെ ഫഌിങ് സ്‌ക്വാഡിലുണ്ടാവുക. കാറുകള്‍ക്ക് ചെന്നെത്താന്‍ കഴിയാത്ത മേഖലകളിലേക്ക് രണ്ടുപേര്‍ വീതമുള്ള യൂണിറ്റായി ബൈക്കുകളെത്തും. പ്രശ്‌നങ്ങളുണ്ടായാല്‍ 100 അല്ലെങ്കില്‍ 1090 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ അദ്യമെത്തുക ഇവരായിരിക്കും. ഫഌഗ് ഓഫ് ചടങ്ങില്‍ കാസര്‍കോട് ഡിവൈ.എസ്.പി മോഹനചന്ദ്രന്‍ നായര്‍, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പി.തമ്പാന്‍, കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ സി.കെ.സുനില്‍ കുമാര്‍, ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.










Tags: ksd police, police chief
Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved