Latest News :
Home » , » കൊറോണ വൈറസ് ഖത്തറിലും കണ്ടെത്തി

കൊറോണ വൈറസ് ഖത്തറിലും കണ്ടെത്തി

Written By WebMuhimmath Kasaragod on Thursday, 22 August 2013 | 10:53

ദോഹ: ഈയിടെ സഊദി അറേബ്യയില്‍ കണ്ടെത്തിയ കൊറോണ വൈറസ് ഖത്തറിലെ ഒരു 59 കാരനു ബാധിച്ചതായി സ്ഥിരീകരിച്ചു. സഊദി അറേബ്യയില്‍ ഈ വൈറസ് പിടിപെട്ട് നാല്‍പതിലധികം പേര്‍ മരപ്പെട്ടിരുന്നു. മറ്റു ഗള്‍ഫ് നാടുകളില്‍ ആദ്യമായിട്ടാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഇദ്ദേഹം ഖത്തറിലെത്തുന്നതിനു മുമ്പുതന്നെ വൈറസ് ബാധ കണ്ടെത്തിയിരുന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗിക്ക് ആവശ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ട്. ഇഹേത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമുള്ളതായി ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു.

എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും ഉങ്കെില്‍ ഉടനെ ഡോക്ടര്‍മാരെ സമീപിക്കണമെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു.

Tags: corona, medical, gulf, health
Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger