Latest News :
Home » , , » ഒടുവില്‍ തൃക്കണ്ണാട് തീരത്തുനിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കി

ഒടുവില്‍ തൃക്കണ്ണാട് തീരത്തുനിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കി

Written By Muhimmath News on Thursday, 31 October 2013 | 12:40


കാസര്‍കോട്: ടാങ്കറില്‍നിന്ന് തൃക്കണ്ണാട് തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം മാസങ്ങള്‍ക്കുശേഷം നീക്കി. തീരദേശവാസികളുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് റവന്യൂ അധികൃതരാണ് മാലിന്യം നീക്കിയത്.

ആഗസ്ത് ഒന്നിനാണ് വടക്കന്‍ കേരളത്തിലെ പ്രധാന ആരാധനാലയങ്ങളിലൊന്നായ തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രത്തിനു മുന്നില്‍ കണ്ടെയ്‌നര്‍ അടിഞ്ഞത്. ആദ്യഘട്ടത്തില്‍ കണ്ടെയ്‌നറിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കണ്ടെയ്‌നര്‍ തുറന്നപ്പോള്‍ ഉള്ളിലെ പ്ലാസ്റ്റിക് തീരത്തടിഞ്ഞു. കണ്ടെയ്‌നറിനകത്ത് കാര്യമായൊന്നുമില്ലെന്നു വ്യക്തമായതോടെ പോലീസ് കാവലും ഉപേക്ഷിച്ചു. കണ്ടെയ്‌നറിനുള്ളിലെ പ്ലാസ്റ്റിക് തീരത്തടിഞ്ഞത് മീന്‍പിടിത്തക്കാര്‍ക്കും ക്ഷേത്രത്തില്‍ ബലികര്‍മങ്ങള്‍ക്കെത്തുന്നവര്‍ക്കും ദുരിതമായി. ഇവരുടെ കഷ്ടപ്പാടും പരിസ്ഥിതിപ്രശ്‌നവും സംബന്ധിച്ച് വാര്‍ത്തയും നല്‍കിയിരുന്നു.

വാര്‍ത്ത കണ്ട് മാലിന്യം ഉടന്‍ നീക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചെങ്കിലും നടന്നില്ല. വാവുബലി നടത്തേണ്ടതിനാല്‍ മൂന്നാം തീയതിക്കുള്ളില്‍ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികളും രംഗത്തെത്തി. സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് റവന്യൂ വകുപ്പധികൃതര്‍ മാലിന്യം നീക്കിയത്.
Share this article :

Post a Comment

 
Copyright © 2013. Muhimmath - All Rights Reserved
Powered by Blogger