കോഴിക്കോട്: അറബിക് ലാംഗ്വേജ് ഇംപ്രൂവ്മെന്റ് ഫോറം (അലിഫ്) മുന്‍ സഊദി മന്ത്രിയും ഗ്രന്ഥകാരനും പ്രവാചക അനുരാഗിയും അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതനുമായിരുന്ന ഡോ. മുഹമ്മദ് അബ്ദു യമാ
നിയുടെ സ്മരണക്കായി നല്കുന്ന സാഹിത്യ പുരസ്കാരത്തിന് കേരള സുന്നി സ്കോളേഴ്സ് ഓര്ഗനൈസേഷന് അംഗവും അറബി ഗദ്യ-പദ്യ രചയിതാവുമായ വൈലത്തൂര്‍ ബാവ മുസ്ലിയാര് തിരഞ്ഞെടുക്കപ്പെട്ടു.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ചെയര്‍മാനായ അവാര്‍ഡ് കമ്മിറ്റിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്ത ത്.
ബ്രഹത്തായ ഗ്രന്ഥങ്ങളും വ്യാഖ്യാനഗ്രന്ഥങ്ങളുമടക്കം അറിയിലുള്ള അമ്പതില്‍ പരം പദ്യ-ഗദ്യ രചനകള്‍ അദ്ദേഹത്തിനുണ്ട്. 1936 ല്‍ വൈലത്തൂരില്‍ ജനിച്ച അദ്ദേഹം പത്ത് വര്‍ഷത്തോളം വിവിധ ദര്‍സുകളിലും വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലും മതപഠനം നടത്തി. തുടര്‍ന്ന് ദയൂന്ത് ദാറുല്‍ഉലൂമില്‍ നിന്ന് ഉപരിപഠനം നടത്തി അവിടെ നിന്ന് പണ്ഡിത ബിരുദം നേടി. 40 വര്‍ഷത്തോളമായി പ്രമുഖ സ്ഥാപനങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ച് വരികയാണ്. ഒതുക്കുങ്ങല്‍ ഇഹ്യാഉസ്സുന്ന ശരീഅത്ത് കോളേജില്‍ സേവനം അനു
ഷ്ഠിച്ച് വരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ് സൗദിയിലെ ദല്ലത്തുല്‍ ബറകയും അലിഫും സഹകരിച്ച് നല്‍കുന്നതാണ്. അവാര്‍ഡ് ദാനവും നബി കീര്‍ത്തനങ്ങളിലെ അറബി സാഹിത്യം എന്ന
വിഷയത്തിലുള്ള അറബിസാഹിത്യ സെമിനാറും ജനുവരി അവസാനത്തില്‍ മലപ്പുറത്ത് നടക്കും.