Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സംയുക്ത ഖാസിയായ ചിത്താരി കെ പി ഹംസ മുസ്‌ലിയാരെ ജില്ലയിലെ കൂടുതല്‍ മഹല്ലുകള്‍ ബൈഅത്ത് ചെയ്യുന്നു. അവിഭക്ത സമസ്തയുടെ കാലത്ത് തന്നെ 1985ല്‍ ജില്ലയിലെ 200ഓളം മഹല്ലുകള്‍ ഖാസിയായി ബൈഅത്ത് ചെയ്തിരുന്നു. അവശേഷിക്കുന്ന കൂടുതല്‍ മഹലുകള്‍ ഈ മാസം 11ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനാന്തരം കണ്ണൂര്‍ അബ്‌റാറില്‍ വെച്ച് ചിത്താരി കെ പി ഹംസ മുസ്‌ലിയാരെ അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സാന്നിധ്യത്തില്‍ മഹല്ല് പ്രതിനിധികള്‍ ബൈഅത്ത് ചെയ്യുമെന്ന് സമസ്ത ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് സംയുക്ത ജമാഅത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും കാല്‍ടെക്‌സിലെ അല്‍അബ്‌റാറില്‍ കാന്തപുരം നിര്‍വഹിക്കും. ജില്ലയിലെ വിവിധ മഹലുകളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ചിത്താരി കെ പി ഹംസ മുസ്‌ലിയാരെ ഖാസിയായി ബൈഅത്ത് ചെയ്യുന്നത്. ജില്ലയില്‍ ഖാസിയുള്ള പല മഹല്ലുകളിലും പുതിയ ഖാസിയെ നിയമിക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമം മഹലുകളില്‍ ഛിദ്രതയും കുഴപ്പങ്ങളും ഉണ്ടാക്കും. ഖാസി നിയമനവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കപ്പെടാതെ വന്നാല്‍ സമൂഹം പ്രത്യാഘാതമനുഭവിക്കേണ്ടി വരുമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ സമസ്ത ജില്ലാ മുശാവറ ജന. സെക്രട്ടറി ചാലാട് കെ പി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, സെക്രട്ടറി കടവത്തൂര്‍ അശ്‌റഫ് സഖാഫി, മുഹയുദ്ധീന്‍ സഖാഫി മുട്ടില്‍, മുഹമ്മദ് സഖാഫി ചൊക്ലി, അബ്ദുറസാഖ് മാണിയൂര്‍ പങ്കെടുത്തു.
Leave A Reply