Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഖപത്രമായ സുന്നത്ത് മാസിക സംതൃപ്ത വായന സമ്പന്ന വിജ്ഞാനം, സുരക്ഷിത കുടുംബം എന്ന ശീര്‍ഷകത്തില്‍ ഈമാസം 31 വരെ പ്രചാരണ കാമ്പയിന്‍ ആചരിക്കുന്നു. പ്രചാരണ ഭാഗമായി ജില്ലയില്‍ 12 കേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ നടക്കും. 17ന് കുമ്പള -ശാന്തിപ്പള്ളം, 18- കാസര്‍കോട് -സുന്നി സെന്റര്‍, മഞ്ചേശ്വരം, വൊര്‍ക്കാടി-ദുഗതപ്പടുപ്പ്, തൃക്കരിപ്പൂര്‍-മുജമ്മഅ, 19- ദേലംപാടി- ഗാളിമുഖം, കാഞ്ഞങ്ങാട് -ഫലാഹ് നഗര്‍, ബേഡഡുക്ക -മുനമ്പം, 20- ബദിയഡുക്ക- അപ്പര്‍ ബസാര്‍, പുത്തിഗെ -മുഹിമ്മാത്ത്, ദേളി -സഅദിയ്യ, പരപ്പ-ക്ലായിക്കോട് എന്നീ കേന്ദ്രങ്ങളില്‍ നടക്കും.

വിവിധ കേന്ദ്രങ്ങളില്‍ ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, അശ്‌റഫ് സഅദി ആരിക്കാടി, ഹനീഫ് സഅദി മഞ്ഞംപാറ, ജമാല്‍ സഖാഫി ആദൂര്‍ നേതൃത്വം നല്‍കും. ജില്ലാ കോര്‍ഡിനേറ്ററായി ഇല്യാസ് കൊറ്റുമ്പയെ തിരഞ്ഞെടുത്തു. ഇബ്‌റാഹിം സഖാഫി അധ്യക്ഷത വഹിച്ചു. ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ശരീഫ് സഖാഫി, ഉസ്മാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. ഇല്യാസ് കൊറ്റുമ്പ സ്വാഗതവും അശ്‌റഫ് സഅദി നന്ദിയും പറഞ്ഞു.
Leave A Reply