Friday, 14 August 2015

10-ാമത് അല്‍മഖര്‍ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പ് 17 ന്

തളിപ്പറമ്പ്: അമാനീസ് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പത്താമത് ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പ് ആഗസ്ത് 17 തിങ്കളാഴ്ച നാടുകാണി അല്‍മഖര്‍ ക്യാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. അമാനീസ് അസോസിയേഷന്‍ പ്രസിഡന്റ് കെ പി അബ്ദുസമദ് അമാനി പട്ടുവം അധ്യക്ഷത വഹിക്കും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പ്രാക്ടിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കും. മുഹമ്മദ്കുഞ്ഞി അമാനി പടപ്പേങ്ങാട് ആമുഖ പ്രസംഗം നടത്തും. പനാമ മുസ്തഫ ഹാജി പതാകയുയര്‍ത്തും.

കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, പി പി അബ്ദുല്‍ ഹകീം സഅദി, മുഹമ്മദ്കുഞ്ഞി ബാഖവി മുട്ടില്‍, എം വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുഹ്‌യദ്ദീന്‍ ഫൈസി കയരളം, അബു സുഫിയാന്‍ മദനി മംഗലാപുരം, അബ്ദുറശീദ് സൈനി കക്കിഞ്ച, ഫൈസല്‍ അഹ്‌സനി ഉളിയില്‍, അബ്ദുല്‍ജബ്ബാര്‍ ഹാജി, കെ മുസ്തഫ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. പത്ത് വര്‍ഷത്തോളമായി ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്ന കൂറ്റമ്പാറ അബ്ദറഹ്മാന്‍ ദാരിമിയെ ചടങ്ങില്‍ ആദരിക്കും.

ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളായ ത്വവാഫ്, സഅ്‌യ്, ജംറകളിലെ കല്ലേറ് തുടങ്ങിയവ പ്രാക്ടിക്കലായി ചെയത് പരിശീലിപ്പിക്കുന്നുവെന്നതാണ് ക്യാമ്പിന്റെ പ്രത്യേകത. ആയിരങ്ങള്‍ പങ്കെടുക്കുന്ന ക്യാമ്പ് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായതാണ്. ദശവാര്‍ഷിക നിറവില്‍ നടത്തുന്ന ക്യാമ്പിന് അല്‍മഖര്‍ ക്യാമ്പസില്‍ രജിസ്‌ട്രേഷന്‍, ഭക്ഷണം, നിസ്‌കാരം, വിശ്രമം തുടങ്ങിയവക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സംഗമത്തില്‍ സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്രി സിലോണ്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ സ്വാഗതവും സാലിം അമാനി നന്ദിയും പറയും.

അബ്ദുസമദ് അമാനി പട്ടുവം, അബ്ദുശുക്കൂര്‍ അമാനി ഉളിക്കല്‍, അബ്ദുല്‍ ജബ്ബാര്‍ ഹാജി തളിപ്പറമ്പ്, കെ മുസ്തഫ ഹാജി, റശീദ് മാസ്റ്റര്‍ നരിക്കോട്, സാലിം അമാനി തിരുവട്ടൂര്‍, അനസ് അമാനി അല്‍ കാമിലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: