Latest News :
Home » » സംസ്ഥാനതല ഹജ്ജ് ക്യാമ്പ് മെയ് 24ന് സ്വലാത്ത് നഗറില്‍

സംസ്ഥാനതല ഹജ്ജ് ക്യാമ്പ് മെയ് 24ന് സ്വലാത്ത് നഗറില്‍

Written By Muhimmath News on Monday, 23 May 2016 | 10:42

മലപ്പുറം: ഈ വര്‍ഷം ഹജ്ജ്, ഉംറ ഉദ്ദേശിച്ചവര്‍ക്കായി 19ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഈ മാസം 24 ന് ചൊവ്വാഴ്ച സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടക്കും.

ഹജ്ജ്, ഉംറ പ്രായോഗിക പരിശീലനം, ലഗേജ്, കുത്തിവെയ്പ്, യാത്രാ സംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും മറ്റും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം, എന്നിവ ക്യാമ്പില്‍ ഉണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് ക്യാമ്പില്‍ വിതരണം ചെയ്യും.

ക്യാമ്പിനെത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് നിസ്‌കാരത്തിനും ഭക്ഷണത്തിനും, വിദൂരത്ത് നിന്നെത്തുന്നവര്‍ക്ക് താമസത്തിനും സൗകര്യം ഉണ്ടായിരിക്കും. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പിന് പ്രമുഖര്‍ നേതൃത്വം നല്‍കും. സര്‍ക്കാര്‍ മുഖേനയും വിവിധ സ്വകാര്യ ഗ്രൂപ്പ് മുഖേനയും ഹജ്ജിന് പോകുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. ഹജ്ജ് ക്യാമ്പിന്റെ ഭാഗമായി മഅ്ദിന്‍ കാമ്പസില്‍  ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട് ഫോണ്‍:04832 738343, 9562451461, 9995457313

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved