Latest News :
Home » » കണ്ണൂരില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

കണ്ണൂരില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Written By Muhimmath News on Monday, 23 May 2016 | 19:53



കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരം ചെങ്ങളായി പുഴയില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശികളായ അമല്‍ കൃഷ്ണ (15), അതുല്‍ കൃഷ്ണ (13), ഹാഫിസ് (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. നാലു കുട്ടികളാണ് കുളിയ്ക്കാനെത്തിയത്. ഇതില്‍ ഒരാളെ രക്ഷപെടുത്തി.

പുഴയിലൂടെ ഒഴുകി വരുന്ന വസ്തുക്കള്‍ എടുക്കുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടായിരുന്ന പുഴയിലേക്ക് മൂവരും എടുത്ത് ചാടുകയായിരുന്നു. പിന്നീട് ഒഴുക്കില്‍പെട്ട് മൂവരും മുങ്ങിത്താണു. സമീപവാസികള്‍ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു വിദ്യാര്‍ത്ഥി ശ്രീകണ്ഠാപുരം താലൂക്ക് ആശുപത്രിയില്‍വെച്ചും മറ്റ് രണ്ട് പേര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍വെച്ചും മരണപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved