Latest News :
Home » » എം.എല്‍.എ യെ അക്രമിച്ച സംഭവം: നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എം.എല്‍.എ യെ അക്രമിച്ച സംഭവം: നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 21 May 2016 | 17:53

കാഞ്ഞങ്ങാട്: ഇ.ചന്ദ്രശേഖരന്‍ എംഎല്‍ഏയേയും സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഏ.കെ.നാരായണനെയും മറ്റും മാവുങ്കാലില്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

മാവുങ്കാലിനടുത്ത ഉദയംകുന്നിലെ ബലരാമന്‍ (27), പുല്ലൂര്‍ സ്വദേശി കുഞ്ഞികൃഷ്ണന്‍ (32), പുതിയകണ്ടം സ്വദേശികളായ അനൂപ് (28), അജിത് (24) എന്നിവരെയാണ് ശനിയാഴ്ച ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. വോട്ടെണ്ണി കഴിഞ്ഞ് ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിന് തുറന്ന വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ചന്ദ്രശേഖരന്‍ എംഎല്‍ഏക്കും മറ്റും അക്രമത്തില്‍ പരിക്കേറ്റത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved