Latest News :
Home » , , » കണ്ണൂര്‍ പയ്യാവൂരില്‍ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

കണ്ണൂര്‍ പയ്യാവൂരില്‍ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

Written By Muhimmath News on Saturday, 28 May 2016 | 18:21

കണ്ണൂര്‍: പയ്യാവൂരില്‍ പെണ്‍കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു. രണ്ടു കുട്ടികളെ കാണാതായി. ഒരുകുട്ടിയെ രക്ഷപ്പെടുത്തി. ജ്യേഷ്ഠാനുജന്മാരായ കുറ്റിക്കാട്ടില്‍ ജോസ്, അക്കാംപറമ്പില്‍ സജി എന്നിവരുടെ മക്കളായ മാണിക് ബിനോയ് (15), അഖില്‍ (14), ആയല്‍ (13), സെബാന്‍ സെലിജന്‍ (14), ഒരിജ സെലിജന്‍ (13) എന്നിവരാണ് മരിച്ചത്. ചമതച്ചാലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അപകടം.

ഡല്‍ഹിയില്‍നിന്നും എത്തിയ മൂന്നു കുട്ടികളും സ്വദേശവാസികളായ അഞ്ചു കുട്ടികളുമാണ് കുളിക്കാനായി പുഴയിലേക്കുപോയത്. നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ടിലേയും സെന്റ് ആന്‍സിലേയും വിദ്യാര്‍ത്ഥികളാണിവര്‍.

കുളിക്കാനിറങ്ങിയ കുട്ടികള്‍ ശക്തമായ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു. ഒരു കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ അപകട വിവരമറിയുന്നത്. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് അവശരായ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved