കാഞ്ഞങ്ങാട്: ഐങ്ങോത്ത് ദേശീയപാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ സി പി എം പ്രാദേശികനേതാവ് മരണപ്പെട്ട കേസില്‍ പ്രതിയായ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക വെളുത്തങ്ങാടി ചേര്മാടിയിലെ അബ്ദുള്‍ റഷീദിനെ(24)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
സി പി എം ബേത്തൂര്‍പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറി സി ഗോപാലകൃഷ്ണനാണ്(58) അപകടത്തില്‍ മരിച്ചത്. ഗോപാലകൃഷ്ണനും ഭാര്യ ഓമനയും മക്കളായ ജിഷ്ണുവും ജിതിനും അയല്‍വാസി ഗിരീഷും പറശ്ശിനിക്കടവ് ക്ഷേത്രദര്‍ശത്തിന് കെ എല്‍ 145176 നമ്പര്‍ മാരുതികാറില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്.
മരം കയറ്റി മില്ലിലേക്ക് പോകുകയായിരുന്ന ലോറി പെട്ടെന്ന് പിറകോട്ടെടുക്കുന്നതിനിടയില്‍ മരത്തടി പിറകിലുണ്ടായിരുന്ന കാറിലിടിക്കുകയായിരുന്നു. ഗോപാലകൃഷ്ണനെയും മറ്റുള്ളവരെയും ഉടന്‍ തന്നെ കാറില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗോപാലകൃഷ്ണന് മരണപ്പെട്ടിരുന്നു.ഗോപാലകൃഷ്ണനെ ജില്ലാശുപത്രിയിലാണ് ആദ്യമെത്തിച്ചതെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. ഗോപാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തത്. അപകടം വരുത്തിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Post a Comment