Latest News :
Home » , » ഉപ്പളയില്‍ ബൈക്കിടിച്ച് അജ്ഞാതന്‍ മരിച്ചു

ഉപ്പളയില്‍ ബൈക്കിടിച്ച് അജ്ഞാതന്‍ മരിച്ചു

Written By Muhimmath News on Monday, 23 May 2016 | 12:40

ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ ബൈക്കിടിച്ച് അജ്ഞാത യുവാവ് മരിച്ചു. കര്‍ണാടക സ്വദേശിയെന്ന് സംശയിക്കുന്ന വഴിയാത്രക്കാരനാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം. 

28 വയസ് തോന്നിക്കും. ചുവപ്പ് കളങ്ങളുള്ള വെളുത്ത ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് വേഷം. മൃതദേഹം മംഗല്‍പാടി ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved