Latest News :
Home » , , » ചെറുവത്തൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മീന്‍ലോറിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

ചെറുവത്തൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മീന്‍ലോറിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

Written By Muhimmath News on Friday, 20 May 2016 | 20:34

ചെറുവത്തൂര്‍: റോഡുവക്കില്‍ നിര്‍ത്തിയിട്ട പാര്‍സല്‍ ലോറിക്ക് പിറകില്‍ മീന്‍ ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി കൊട്ടക്കാവ് വയല്‍ ഒതയോട്ട് പുറയാല്‍ സ്വദേശി എം കെ അബ്ദുള്ള (51) ആണ് മരണപ്പെട്ടത്. ഇയാള്‍ നിര്‍ത്തിയിട്ട ലോറിയിലെ ഡ്രൈവര്‍ ആയിരുന്നു.

വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെ ചെറുവത്തൂര്‍ ചെക്ക് പോസ്റ്റിനടുത്ത് വെച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് ശീതള പാനീയം കൊണ്ടുപോവുകയായിരുന്ന ലോറിയിലെ ഡ്രൈവരായിരുന്നു മരണപ്പെട്ട അബ്ദുള്ള. രാവിലെ ചാറ്റല്‍ മഴയായതിനാല്‍ ചെക്‌പൊസ്റ്റിനു സമീപത്തെ വളവില്‍ വണ്ടി നിര്‍ത്തി ലോറിയെ ടാര്‍പോളിന്‍ വിരിച്ച് മൂടുന്നതിനിടയിലാണ് നിയന്ത്രണം വിട്ട മീന്‍ ലോറി ഇടിച്ചത്. കോഴിക്കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ ലോറിയാണ് അപകടം വരുത്തിവെച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ചെറുവത്തൂറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആയിഷ. മക്കള്‍:അനസ്, മുബശീര്‍, ഹസ്‌ന. സഹോദരങ്ങള്‍: അബു, ഉമ്മര്‍ ,അഷ്‌റഫ്, മുഹമ്മദ്, പാത്തുട്ടി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved