Latest News :
Home » » കട്ടത്തടുക്കയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ചു

കട്ടത്തടുക്കയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ചു

Written By Muhimmath News on Monday, 30 May 2016 | 19:52

സീതാംഗോളി: കട്ടത്തടുക്കയില്‍ നിര്‍ത്തിയിട്ട ബൈക്കിലേക്ക് കാറിടിച്ചു. കട്ടത്തടുക്കയില്‍ റോഡരികിലായി നിര്‍ത്തിയിട്ടിരുന്ന kl 14 s 411 പാഷന്‍ പ്രോ ബൈക്കിനാണ് kl 14 e1556 ആള്‍ട്ടോ കാര്‍ ഇടിച്ചത്. കട്ടത്തടുക്കയിലെ അഷ്‌റഫ് മുസ്ലിയാരുടേതാണ് ബൈക്ക്. അഷ്‌റഫ് മുസ് ലിയാര്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തി കടയിലേക്ക് പോയതായിരുന്നു. പെര്‍ള ഭാഗത്ത് നിന്നും വരികയായിരുന്നു പുത്തിഗെ കക്കപ്പാടിയിലെ സതീഷിന്റേ കാര്‍ നിര്‍ത്തിയിട്ട ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ഡ്രൈവിംഗിനിടെ കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു.







Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved