Home »
Kasaragod
» മഞ്ചേശ്വരത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്
മഞ്ചേശ്വരത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കാറുകള്‍ കൂട്ടിയിടിച്ചു ണ്ടായ അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരത്തെ അഹമദ് (53), ഭാര്യ സാറമ്മ (45), മക്കളായ അനീസ് (20), ഐഫ (20), മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളായ ഷാഫി (22), ജാബിര്‍ (22), ഷാക്കിര്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ദേശീയപാതയില്‍ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിന് സമീപമാണ് അപകടമുണ്ടായത്. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സാറമ്മയെ ആസ്പത്രിയില്‍ നിന്ന് കോഴിക്കോട് നാദാപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കുടുംബം സഞ്ചരിച്ച ഇന്നോവ കാര്‍ കുഞ്ചത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
Post a Comment