Latest News :
Home » » പോലീസ് തലപ്പത്ത് അഴിച്ചു പണി; ദക്ഷിണ മേഖലാ എ.ഡി.ജി.പിയായി ബി. സന്ധ്യയെ നിയമിച്ചു

പോലീസ് തലപ്പത്ത് അഴിച്ചു പണി; ദക്ഷിണ മേഖലാ എ.ഡി.ജി.പിയായി ബി. സന്ധ്യയെ നിയമിച്ചു

Written By Muhimmath News on Thursday, 26 May 2016 | 22:02

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ പോലീസ് തലപ്പത്ത് അഴിച്ചു പണി. ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ.പദ്മകുമാറിനെ നീക്കി ബി. സന്ധ്യയെ തല്‍സ്ഥാനത്ത് നിയമിച്ചു.

കെ. പദ്മകുമാറിന് പകരം ചുമതല നല്‍കിയിട്ടില്ല. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകക്കേസിന്റെ അന്വേഷണ ചുമതല സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയതിന് പിന്നാലെയാണ് പോലീസ് തലപ്പത്തെ അഴിച്ചു പണി. നേരത്തെ പദ്മകുമാറിനായിരുന്നു ജിഷ കൊലക്കേസിന്റെ അന്വേഷണ ചുമതല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved