Latest News :
Home » » ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് സമ്മേളനം ബുധനാഴ്ച തുടങ്ങും

ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് സമ്മേളനം ബുധനാഴ്ച തുടങ്ങും

Written By Muhimmath News on Tuesday, 24 May 2016 | 16:59

ആദൂര്‍: എസ് എസ് എഫ് റഹ്മത്ത് നഗര്‍ യൂണിറ്റ് സമ്മേളനം ബുധനാഴ്ച (25/05/16) തുടങ്ങും. രാവിലെ ആദൂര്‍ ജാറം മഖാം സിയാറത്തോടെ ആരംഭിക്കും. തുടര്‍ന്ന് കുട്ടികളുടെ സമ്മേളനം നടക്കും, ഹംസ വൈ. എം മിന്റെ അദ്ധ്യക്ഷതയില്‍ ഹല്ലാജ സഖാഫി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ കരിം ജൗഹരി ഗാളി മുഖ ക്ലാസെടുക്കും. തുടര്‍ന്ന് നടക്കുന്ന വിദ്യര്‍ത്ഥി സമ്മേളനം കെ എം ഫാറുഖ് ഹിമമ്മിയുടെ അദ്ധ്യക്ഷതയില്‍, ജമാലുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റഹ്മ്മാന്‍ സഖാഫി പുത്തപ്പലം, ജഹ്ഫര്‍ സഅദി പളളത്തുര്‍ വിഷയവതരണം നടത്തും.

വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനം സയ്യിദ് യഹ്യ്യല്‍ ഹൈദ്രൂസി യുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് അശ്‌റഫ് തങ്ങള്‍ അസ്സഖാഫ് ഉദ്ഘാടനം ചെയ്യും. മുസ സഖാഫി കളത്തൂര്‍, ഹംസ മിസ് ബാഹി ഓട്ടപടവ് പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് അസ്സഖാഫ്, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലില്‍ സ്വലാഹ്, സയ്യിദ് ജലാലുദ്ധിന്‍ കാമില്‍ സഖാഫി കുണ്ടാര്‍, സയ്യിദ് മുഹമ്മദ് ഹൈദ്രൂസി, സയ്യിദ് ഹനിഫ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് സൈനുല്‍ ആബിദിന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved