Latest News :
Home » » തമിഴ്‌നാട്ടില്‍ ജയലളിതയ്ക്ക് ഭരണതുടര്‍ച്ച

തമിഴ്‌നാട്ടില്‍ ജയലളിതയ്ക്ക് ഭരണതുടര്‍ച്ച

Written By Muhimmath News on Thursday, 19 May 2016 | 20:44

ചെന്നൈ: തമിഴ്‌നാട്ടില്‍ ചരിത്രം തിരുത്തി എ.ഐ.എ.ഡി.എം.കെയ്ക്ക് തുടര്‍ ഭരണം. 234 അംഗ നിയമസഭയില്‍ 128 സീറ്റ് നേടിയാണ് ജയലളിത ഭരണം നിലനിര്‍ത്തിയത്. ഡി.എം.കെ കോണ്‍ഗ്രസ് സഖ്യം 103 സീറ്റ് നേടി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷവും ഭരണത്തില്‍ തിരിച്ചു വരാനായത് ജയലളിതയക്ക് രാഷ്ട്രീയമായി നേട്ടമാണ്.

ഡി.എം.ഡി.കെ അധ്യക്ഷന്‍ വിജയകാന്തും എ.ഡി.എം.കെ നേതാവ് വൈകോയും ഇടത് പാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച മുന്നണിക്ക് ഒരു സീറ്റ് പോലും നോടാനായില്ല. 2011ല്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് ഒപ്പം മത്സരിച്ച സി.പി.എം 10 സീറ്റും സി.പി.ഐ 9 സീറ്റും നേടിയിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് തമിഴ്‌നാട്ടില്‍ ഒരു സര്‍ക്കാര്‍ ഭരണതുടര്‍ച്ച നേടുന്നത്. ആറാം തവണയാണ് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നത്.

അഞ്ച് വര്‍ഷത്തെ മികച്ച ഭരണത്തിനുള്ള അംഗീകാരമാണ് ഭരണ തുടര്‍ച്ചയെന്ന് മുഖ്യമന്ത്രി ജയലളിത പ്രതികരിച്ചു. അഴിമതിയും കുടുംബാധിപത്യവും നിറഞ്ഞ ഡി.എം.കെ ഭരണം ജനങ്ങള്‍ തള്ളിക്കളഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved