Latest News :
Home » » ബി.സി.സി.ഐ പ്രസിഡണ്ടായി അനുരാഗ് ഠാക്കൂര്‍ ചുമതലയേറ്റു

ബി.സി.സി.ഐ പ്രസിഡണ്ടായി അനുരാഗ് ഠാക്കൂര്‍ ചുമതലയേറ്റു

Written By Muhimmath News on Sunday, 22 May 2016 | 13:37

ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡണ്ടായി ബിജെ.പി എം.പി അനുരാഗ് ഠാക്കൂര്‍ ചുമതലയേറ്റു. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ എം.പി യാണ് അനുരാഗ് ഠാക്കൂര്‍. ഞായറാഴ്ച്ച മുംബൈയില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വന്നത്. പ്രസിഡണ്ടായിരുന്ന ശശാങ്ക് മനോഹര്‍ കഴിഞ്ഞയാഴ്ച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അധികാരമേല്‍ക്കുന്നതോട് കൂടി 41 കാരനായ ഠാക്കുര്‍ പ്രായം കുറഞ്ഞ ബി.സി.സി.ഐ പ്രസിഡണ്ടാവും . വെള്ളിയാഴ്ച്ച ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സൗരവ് ഗാംഗുലിയോടൊപ്പം എത്തിയാണ് ഠാക്കൂര്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved