Latest News :
Home » » കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ 3188 പാക്കറ്റ് പാന്‍മസാലകളുമായി യു പി സ്വദേശികള്‍ നീലേശ്വരത്ത് പിടിയില്‍

കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ 3188 പാക്കറ്റ് പാന്‍മസാലകളുമായി യു പി സ്വദേശികള്‍ നീലേശ്വരത്ത് പിടിയില്‍

Written By Muhimmath News on Wednesday, 25 May 2016 | 10:43

നീലേശ്വരം: കെ എസ് ആര്‍ ടി സി എയര്‍പോര്‍ട്ട് ബസില്‍ കടത്തിയ 3188 പാക്കറ്റ് പാന്‍മസാലകളുമായി യു പി സ്വദേശികളായ രണ്ട് യുവാക്കള്‍ നീലേശ്വരത്ത് പോലീസ് പിടിയിലായി. ഉത്തര്‍പ്രദേശ് ജയ്പൂരിലെ പ്രിജേഷ് കുമാര്‍ (27), ജയ്പൂരിലെ മുരളി (20) എന്നിവരെയാണ് നീലേശ്വരം പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐ കെ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി നീലേശ്വരം ബസ് സ്റ്റാന്‍ഡിലെത്തിയ പോലീസ് പ്രിജേഷ് കുമാറും മുരളിയും കെ എസ് ആര്‍ ടി സി ബസില്‍ നിന്നും ബാഗുകളുമായി ഇറങ്ങിയപ്പോള്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് പാന്‍മസാലകള്‍ കണ്ടെത്തിയത്. 

കാസര്‍കോട് നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് സ്ഥിരമായി രാത്രി സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇവര്‍ പാന്‍മസാലകള്‍ കടത്തുന്നുണ്ടെന്ന് ഇരുവരേയും ചോദ്യംചെയ്തതില്‍നിന്നും വ്യക്തമായി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved