Latest News :
Home » » ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തിയ വിദ്യാര്‍ത്ഥിയെ അക്രമിച്ച നാല് പേര്‍ക്കെതിരെ കേസ്

ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തിയ വിദ്യാര്‍ത്ഥിയെ അക്രമിച്ച നാല് പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Tuesday, 31 May 2016 | 18:54

കാസര്‍കോട്: കഞ്ചാവടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ബോധവല്‍ക്കരണം നടത്തിയ വിദ്യാര്‍ത്ഥിയെ വീട് കയറി അക്രമിച്ചെന്ന പരാതിയില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തളങ്കര ഖാസിലൈനിലെ സനാബിര്‍ റിസ (21) യുടെ പരാതിയില്‍ റിയാസ്, ബാദുഷ, ജംഷീര്‍, നൗഫല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 29ന് രാത്രി സനാബിര്‍ റിസാന്റെ ഖാസിലൈനിലെ സഹോദരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമിച്ചുവെന്നാണ് പരാതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved