പണത്തിന്റെയും ദുരാരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ നേടിയ വിജയം താത്വികമായതോ ജനസേവനത്തിനുള്ള അംഗീകാരമോ അല്ല. യു.ഡി.എഫിനുണ്ടായ വീഴ്ചകള്‍ പരിശോധിച്ച് തിരുത്തല്‍ വരുത്തും.
പ്രതികൂല കാലാവസ്ഥയിലും മുസ്ലിംലീഗ് അഭിമാനാര്‍ഹമായ നേട്ടമാണുണ്ടാക്കിയത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം പൂര്‍ണ്ണതോതില്‍ ആര്‍ജ്ജിക്കുന്നതില്‍ യു.ഡി.എഫിന് വിജയിക്കാനായില്ലെന്നും സി.പി.എം ദുരാരോപണം ഇക്കാര്യത്തില്‍ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. മുസ്ലിം ലീഗിന് ബദലാവാനും സമാന്തരമാവാനും രംഗത്തു വന്നവരെയെല്ലാം തെരഞ്ഞെടുപ്പില്‍ തുടച്ചു നീക്കി. പി.ഡി.പി, എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവര്‍ക്കൊന്നും ചെറുചലനം പോലും ഉണ്ടാക്കാനായില്ല. ന്യൂനപക്ഷത്തിന്റെ പേരില്‍ നിലനില്‍ക്കാനുള്ള അര്‍ഹത മുസ്ലിംലീഗിന് മാത്രമാണെന്നാണ് ജനവിധി വിളിച്ചോതിയത്.
വേങ്ങര, മണ്ണാര്‍ക്കാട്, ഏറനാട്, കുറ്റിയാടി, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ കൂടുതല്‍ വോട്ട് നേടാനായി. ചിലയിടങ്ങളില്‍ ഉണ്ടായ തിരിച്ചടിയും ഗൗരവത്തോടെ കാണും. വോട്ടു ചോര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി, സെക്രട്ടറി പി.എം.എ സലാം എന്നിവര്‍ ഉള്‍പ്പെട്ട ഉപസമിതിയെ ചുമതലപ്പെടുത്തി.
കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ സംസ്ഥാന ജോ.സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മത്തുല്ല, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എന്‍.എ ഖാദര്‍ എന്നിവരെയും ഗുരുവായൂര്‍ മണ്ഡലത്തിലെ പരാജയം അന്വേഷിക്കാന്‍ എം.എല്‍.എമാരായ വി.കെ ഇബ്രാഹീംകുഞ്ഞ്, അഡ്വ.എന്‍ ഷംസുദ്ദീന്, സംസ്ഥാന സെക്രട്ടറി ടി.എം സലീം എന്നിവരെയും ചുമതലപ്പെടുത്തി.
Post a Comment