Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » എട്ടിക്കുളം താജുല്‍ ഉലമ സുന്നീ കോംപ്ലക്‌സിന് നേരെ ചേളാരി അക്രമം: സുന്നീ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

എട്ടിക്കുളം താജുല്‍ ഉലമ സുന്നീ കോംപ്ലക്‌സിന് നേരെ ചേളാരി അക്രമം: സുന്നീ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

Written By Muhimmath News on Sunday, 29 May 2016 | 15:39

പയ്യന്നൂര്‍: എട്ടിക്കുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താജുല്‍ ഉലമ സുന്നീ എജ്യുക്കേഷണല്‍ കോംപ്ലക്‌സിന് നേരെയും സുന്നീ പ്രവര്‍ത്തകര്‍ക്കെതരിയും ചേളാരി അക്രമം. അക്രമം തടയാനെത്തിയ സുന്നീ പ്രവര്‍ത്തകര്‍കരെ 15ഓളം വരുന്ന വിഘടിത വിഭാഗം അക്രമിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കോംപ്ലക്‌സ് വൈസ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി മെമ്പറുമായ എം.യൂസുഫ് ഹാജി പെരുമ്പ, എസ് വൈ എസ് പയ്യന്നൂര്‍ സോണ്‍ സെക്രട്ടറി എം.ടി.പി ഇസ്മാഈല്‍, സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബദ് രിയ്യ ഇംഗ്ലീഷ് സ്‌കൂളില്‍ സേവനം ചെയ്യുന്ന എന്‍.പി ഫാത്തിമ എന്നിവരെയാണ് ഇരുമ്പ് പൈപ്പ് അടക്കമുള്ള മാരക ആയുധങ്ങളുമായി സംഘം അക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചത്. സംഘം ഓഫീസില്‍ അതിക്രമിച്ച് കടക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പരുക്കേറ്റവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ.എ സക്കരിയ്യ, ഷാഹുല്‍ ഹമീദ്, എ.എം.പി കെ.എ അന്‍സാര്‍, എം.കെ.പി സജ്ജാദ്, അസ്ലം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചത്. ഓഫീസിലുണ്ടായിരുന്ന, കമ്പ്യൂട്ടര്‍, മേശ, കസേര, കുട്ടികളുടെ പുസ്തകങ്ങള്‍, സൗണ്ട് സിസ്റ്റം, ഓഫീസ് ഫയലുകള്‍ മുതലായവ നശിപ്പിക്കുകയും ചെയ്തു.

സെന്റര്‍ സ്ഥാപിച്ച കാലം മുതല്‍ നിരന്തരമായി പല പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ വിഘടിത വിഭാഗം ശ്രമിച്ച് കൊണ്ടിരുന്നു. സെന്ററിന്റെ ജനപ്രീതിയും താജുല്‍ ഉലമയുടെ വഫാത്തിന് ശേഷം സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ അവിടുത്തെ മഖാം സന്ദര്‍ശനത്തിന് എത്തുന്നതിലും അസൂയ പൂണ്ടവരാണ് അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഓരോ സമയങ്ങളിലും പലകാരണങ്ങള്‍ ഉന്നയിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് ശ്രമിച്ചത്. കോംപ്ലക്‌സിന് കീഴിലുള്ള തഖ് വ ജുമാ മസ്ജിദിന്റെ സെപ്റ്റിക് ടാങ്ക് അയല്‍വാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നതാണ് അവസാനത്തെ ആരോപണം. പ്രസ്തുത ആരോപണം ഉന്നയിച്ച് എട്ടിക്കുളം സ്വദേശിനി ബീഫാത്തിമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിന് കോംപഌക്‌സിന്റെ ഭാഗത്ത് നിന്നും എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗങ്ങളിലും പെട്ട പ്രതിനിധികളെ ഉള്‍പ്പെടുത്തി ജനകീയ സമര സമിതി രൂപവല്‍കരിക്കുകയും അവരുടെ നേതൃത്വത്തിലും പ്രശ്‌ന പരിഹാര പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോഴാണ് കഴിഞ്ഞ വ്യാഴാഴ്ച ഒരു സംഘമാളുകള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെയും മാസാന്ത ആത്മീയ മജ്‌ലിസിനെയും തടസ്സപ്പെടുത്തി സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്. പോലീസിന്റെയും ജനകീയ സമിതിയുടെയും അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഒത്തു തീര്‍പ്പു വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. അടിയന്തര സ്വഭാവത്തില്‍ നടപ്പിലാക്കി അന്തിമമായി വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എത്തിയപ്പോഴാണ് സംഘം ചേര്‍ന്നുള്ള അക്രമമുണ്ടായത്.

കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംസ്ഥാന നേതാക്കളായ കെ.പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം, പി.കെ അബൂബക്കര്‍ മൗലവി, എന്‍ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍, ബി.എ അലി മൊഗ്രാല്‍, മുഹമ്മദ് സഖാഫി ചൊക്ലി, എന്‍.സക്കരിയ്യ മാസ്റ്റര്‍, അബ്ദുറസാഖ് മാണിയൂര്‍, അബ്ദുല്‍ ഹകീം സഅദി, മുഹമ്മദ് റഫീഖ് അമാനി തുടങ്ങിയ നേതാക്കള്‍ക്ക് പുറമേ നിയുക്ത പയ്യന്നൂര്‍ എം.എല്‍.എ സി.കൃഷ്ണന്‍, വിവിധ കക്ഷി നേതാക്കളായ വി.നാരായണന്‍, ദാമോദരന്‍ പി, ജനാര്‍ദ്ദനന്‍, വിജേഷ്, എന്‍.എ പി അബ്ദുല്ല, ഇഖ്ബാല്‍ പോപ്പുലര്‍ തുടങ്ങിയവര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved