Latest News :
Home » » ഉപ്പളയില്‍ ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പോലീസ് ലാത്തി വീശി

ഉപ്പളയില്‍ ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പോലീസ് ലാത്തി വീശി

Written By Muhimmath News on Saturday, 21 May 2016 | 22:03

ഉപ്പള: ഉപ്പള നയാബസാറില്‍ ഓട്ടോ ഡ്രൈവറെ കുത്തിപരിക്കേല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സംഘടിച്ചെത്തിയവരെ പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു. പച്ചിലംപാറ സ്വദേശിയും ഓട്ടോ െ്രെഡവറുമായ മുനീറി (24)നാണ് കത്തി കൊണ്ട് മുറിവേറ്റത്. ഇയാളെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉപ്പളയില്‍ ശക്തമായ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved