Latest News :
Home » » ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് സ്വര്‍ണമാല കവര്‍ന്നു

ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് സ്വര്‍ണമാല കവര്‍ന്നു

Written By Muhimmath News on Friday, 20 May 2016 | 12:32

പരവനടുക്കം: ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് രണ്ടര പവന്റെ മാല കവര്‍ന്നതായി പരാതി. പരവനടുക്കം സ്വദേശി കിരണ്‍കുമാറി (24)നാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.

മംഗളൂരുവില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് കിരണ്‍കുമാര്‍. ജോലി സ്ഥലത്ത് നിന്നും ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു കിരണ്‍കുമാര്‍. എരിയ ജംഗ്ഷനില്‍ വെച്ച്  ഒരുസംഘം ആള്‍ക്കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് കഴുത്തിലണിഞ്ഞിട്ടുണ്ടായിരുന്ന രണ്ടര പവന്റെ മാല കവര്‍ന്നെടുക്കുകയുമായിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ കിരണ്‍കുമാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമികളെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് കിരണ്‍കുമാര്‍ പറയുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved