Latest News :
Home » » വിദ്യാര്‍ത്ഥിയെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചു; മൂന്ന് പേര്‍ക്കെതിരെ കേസ്

വിദ്യാര്‍ത്ഥിയെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചു; മൂന്ന് പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Monday, 23 May 2016 | 12:28

ബന്തിയോട്: ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഡിഗ്രി വിദ്യാര്‍ത്ഥിയെ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. 

കുമ്പള സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി കുബണൂരിലെ സഫ്‌വാനാ(19)ണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കിലെത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നുവത്രെ. സഫ്‌വാന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved