Latest News :
Home » » ബായാര്‍ മുജമ്മഅ് റമളാന്‍ കാമ്പയിന്‍; സ്വാഗത സംഗം ജൂണ്‍ 2 ന്

ബായാര്‍ മുജമ്മഅ് റമളാന്‍ കാമ്പയിന്‍; സ്വാഗത സംഗം ജൂണ്‍ 2 ന്

Written By Muhimmath News on Tuesday, 31 May 2016 | 17:31

ബായാര്‍: വിശുദ്ധ റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന പ്രമേയത്തില്‍ നടക്കുന്ന ബായാര്‍ മുജമ്മഅ് റമളാന്‍ കാമ്പയിനിന്റെ വിപുലമായ സ്വാഗത സംഘ രൂപീകരണം ജൂണ്‍ 2 വ്യാഴം 3 മണിക്ക് മുജമ്മഅ് കാമ്പസില്‍ വെച്ച് നടക്കും.

അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ - ബുഖാരി യുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉല്‍ഘാടനം ചെയ്യും. ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബായാര്‍ അബദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ധീഖ് സഖാഫി ബായാര്‍, ശാഫി സഅദി ശിറിയ, സിദ്ധീഖ് ലത്വീഫി, അബ്ദുല്‍ റസ്സാഖ് മദനി, ഇബ്രാഹിം സഅദി ബായാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved