Latest News :
Home » » വിശുദ്ധ റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം: ബായാര്‍ തങ്ങള്‍

വിശുദ്ധ റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം: ബായാര്‍ തങ്ങള്‍

Written By Muhimmath News on Saturday, 28 May 2016 | 19:54

ബായാര്‍: വിശുദ്ധ റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലമാണ്. ആത്മ വിശുദ്ധിയോടെ വിശുദ്ധ റമാളാനിനെ വരവേറ്റ് വൃതാനുഷ്ടാനത്തിലൂടെ ആത്മാവിനേയും , ശരീരത്തെയും ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് പ്രമുഖ ആത്മീയ പണ്ഡിതന്‍ ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ - ബുഖാരി ബായാര്‍ തങ്ങള്‍ പറഞ്ഞു.

ബായാര്‍ മുജമ്മഇല്‍ നടന്ന മാസാന്ത സ്വലാത്ത് മജ്‌ലിസിന്ന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍. ശൈഖുനാ അബ്ബാസ് മുസ്ലിയാര്‍ അല്‍- മദീന, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ ഉല്‍ബോദന പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ശഹീദ് അസ്ഹരി, സലാം മസ്ലിയാര്‍, അബൂബക്കര്‍ സിദ്ധീഖ് സഖാഫി, യൂസുഫ് സഖാഫി കനിയാല, ഉമര്‍ മദനി, അബ്ദുല്‍ റസ്സാഖ് മദനി, സിദ്ധീഖ് ലത്വീഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved