Latest News :
Home » , » പൊലീസ് അക്കാദമിയില്‍ വീണ്ടും അപ്രഖ്യാപിത ബീഫ് വിലക്ക്; എല്‍ഡിഎഫ് വിജയത്തില്‍ ബീഫ് വിളമ്പിയത് അന്വേഷിക്കാണമെന്ന് ഐജി സുരേഷ് രാജ് പുരോഹിത്

പൊലീസ് അക്കാദമിയില്‍ വീണ്ടും അപ്രഖ്യാപിത ബീഫ് വിലക്ക്; എല്‍ഡിഎഫ് വിജയത്തില്‍ ബീഫ് വിളമ്പിയത് അന്വേഷിക്കാണമെന്ന് ഐജി സുരേഷ് രാജ് പുരോഹിത്

Written By Muhimmath News on Wednesday, 25 May 2016 | 09:40

തൃശൂര്‍: കേരള പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് വിലക്ക് തുടരുന്നു. തൃശൂര്‍ രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമിയിലാണ്  എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ ബീഫ് വിളമ്പിയത് അന്വേഷിക്കണമെന്ന് ഐജി ആവശ്യപ്പെട്ടത്. കാന്റീനില്‍ ആരാണ് ബീഫ് എത്തിച്ചതെന്നും ബീഫ് എത്തിക്കാന്‍ നിര്‍ദേശം കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും അന്വേഷിക്കാന്‍ ഐജി സുരേഷ് രാജ് പുരോഹിതാണ് ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി പൊലീസ് അക്കാദമിയിലെ ഭക്ഷണമെനുവില്‍ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്നും, പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും സിപിഐഎം നേതാവും ലോക്‌സഭാ എംപിയുമായ എംപി രാജേഷ് നേരത്തെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ വ്യക്തമാക്കിയിരുന്നു.

തൃശൂരിലെ ട്രെയിനിംഗ് അക്കാദമിയുടെ തലവന്‍ ഐജി സുരേഷ് രാജ് പുരോഹിതാണ്. നേരത്തെ കേരള ബ്രാഹ്മണസഭയുടെ സമ്മേളനത്തില്‍ ബ്രാഹ്മണ്യത്തിന്റെ മഹത്വത്തെക്കുറിച്ച് ഐജി പ്രസംഗിച്ചതും വാര്‍ത്തയായിരുന്നതാണ്. മഹത്തായ ഋഷിപരമ്പരയില്‍പ്പെട്ടവരാണ് ബ്രാഹ്മണരെന്നും ആ കുലത്തില്‍ ജനിച്ചതില്‍ അഭിമാനം കൊളളുന്നുവെന്നും മനുഷ്യജന്മത്തില്‍ ശ്രേഷ്ഠമായത് ബ്രാഹ്മണന്റെ ജന്മമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാരമ്പര്യ ഋഷിമാര്‍ നാം എങ്ങനെ ജീവിതം നയിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും പക്ഷേ, അതുമനസിലാകാതെ മാക്‌സ് മുളളറെ പോലുളളവരെ നമ്മള്‍ പിന്തുടരുന്നത് ലജ്ജാവഹമാണെന്നും പുരോഹിത് വ്യക്തമാക്കിയിരുന്നു.

നേരത്തെ പൊലീസ് അക്കാദമിയില്‍ സര്‍ക്കാര്‍ കാറുകളില്‍ ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ നടത്തിയ െ്രെഡവിങ്ങിന്റെ വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ഏറെ നാളുകള്‍ക്ക് ശേഷവും പൊലീസ് ഐജിക്കും മകനുമെതിരെ കേസ് എടുക്കുന്നില്ലെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved