Latest News :
Home » » ബംഗാളില്‍ മമത വീണ്ടും അധികാരത്തിലേക്ക്

ബംഗാളില്‍ മമത വീണ്ടും അധികാരത്തിലേക്ക്

Written By Muhimmath News on Thursday, 19 May 2016 | 20:26

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 294 മണ്ഡലങ്ങളില്‍ 212സീറ്റുകള്‍ നേടിയാണ് മമത വീണ്ടും അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ സിപിഎം കൂട്ടുകെട്ടില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കാര്യമായ മാറ്റത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ തവണ 40സീറ്റുകള്‍ നേടിയ സിപിഎം 29ലേക്ക് വീഴുകയാണ് ചെയ്തത്. കോണ്‍ഗ്രസ് 46സീറ്റും നേടി.

294 മണ്ഡലത്തിലായി 1,961 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. മമതാ ബാനര്‍ജിയുടെ തുടര്‍ഭരണം തന്നെയാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടിരുന്നത്. എക്‌സിറ്റ്ഫലങ്ങള്‍ ശരിവെക്കുന്നത് പോലെ മമത ബംഗാളിലെ മുഖ്യമന്ത്രിയായി തുടരും. താനൊരു സാധാരണ മനുഷ്യനാണെന്നും എന്റെ സേവനം രാജ്യത്തിന് വേണ്ടി നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും മമത പറഞ്ഞു.

ലീഡ് നില

തൃണമൂല്‍ കോണ്‍ഗ്രസ്212

സിപിഐഎം29

കോണ്‍ഗ്രസ് 46

ബിജെപി7

ഫോര്‍വേഡ് ബ്ലോക്ക്

മറ്റുള്ളവര്‍
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved