Latest News :
Home » , » ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു; തൃശ്ശൂരില്‍ നാളെ ഹര്‍ത്താല്‍

ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു; തൃശ്ശൂരില്‍ നാളെ ഹര്‍ത്താല്‍

Written By Muhimmath News on Friday, 20 May 2016 | 17:17

തൃശൂര്‍: കയ്പമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ്(33) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ തൃശൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

കയ്പമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഇ.ടി.ടൈസനാണ് ജയിച്ചത്. ഇതിന്റെ ആഹഌദ പ്രകടനത്തിനിടെ ടിപ്പര്‍ ലോറിയില്‍ എത്തിയ ചിലര്‍ പ്രമോദ് ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ഇഷ്ടിക കൊണ്ട് തലയ്ക്ക് ഗുരുതരമായി അടിയേറ്റ പ്രമോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved