Latest News :
Home » » ബിജെപി അക്രമം: എല്‍ഡിഎഫ് വെള്ളിയാഴ്ച പ്രതിഷേധ ദിനം ആചരിക്കും

ബിജെപി അക്രമം: എല്‍ഡിഎഫ് വെള്ളിയാഴ്ച പ്രതിഷേധ ദിനം ആചരിക്കും

Written By Muhimmath News on Tuesday, 24 May 2016 | 19:53

തിരുവനന്തപുരം: ബിജെപി ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് വെള്ളിയാഴ്ച പ്രതിഷേധ ദിനം ആചരിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇടതു മുന്നണി കേരളത്തില്‍ വിജയം നേടിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി ശക്തമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. ധര്‍മ്മടത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തുകയും കാഞ്ഞങ്ങാട് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ചന്ദ്ര ശേഖരന് നേരെ ആക്രമണം നടക്കുകയും ചെയ്തു. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയും വായനശാലകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടന്നു. ദില്ലിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസ് ആക്രമിക്കുന്ന നിലയുമുണ്ടായി. അദ്ദേഹം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved