Latest News :
Home » , » വിമാനത്തില്‍ പതിമൂന്നുകാരിക്കു നേരെ ലൈംഗീകാതിക്രമം; ബിജെപി നേതാവ് അറസ്റ്റില്‍

വിമാനത്തില്‍ പതിമൂന്നുകാരിക്കു നേരെ ലൈംഗീകാതിക്രമം; ബിജെപി നേതാവ് അറസ്റ്റില്‍

Written By Muhimmath News on Tuesday, 31 May 2016 | 18:06

അഹമ്മദാബാദ്: വിമാനത്തിനുള്ളില്‍ പതിമൂന്നു വയസ്സുകാരിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയില്‍ ഗുജറാത്തിലെ പ്രദേശിക ബിജെപി നേതാവ് അറസ്റ്റില്‍. ഗോവയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വിമാനത്തില്‍ നിന്നും പതിമൂന്നുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ ബിജെപി ഗാന്ധിനഗര്‍ യൂണിറ്റ് വൈസ് പ്രസിഡന്റായ അശോക് മക്‌വാനയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിമാനത്തില്‍ അടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തപ്പോഴാണ് ഇയാള്‍ മകളെ ലൈംഗീക ചൂഷണത്തിനിരയാക്കിയതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

രേഖകള്‍ പ്രകാരം കുട്ടിയുടെ അടുത്ത സീറ്റില്‍ ഇരുന്നത് ഇയാള്‍ തന്നെയാണെന്ന് വിമാനാധികൃതരും വ്യക്തമാക്കി. ഇയാള്‍ക്കെതിരെ പോസ്‌കോ ആക്റ്റ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved