Latest News :
Home » , » കേരളത്തിലെ അക്രമം: ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

കേരളത്തിലെ അക്രമം: ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു

Written By Muhimmath News on Sunday, 22 May 2016 | 18:10


തിരുവനന്തപുരം: കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും ഉള്‍പെടുന്ന സംഘം രാഷ്ട്രപതി പ്രണബ് മൂഖര്‍ജിയെ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജെ.പി നദ്ദ, രാജീവ് പ്രതാപ് റൂഡി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചത്. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ നടന്ന അക്രമങ്ങളില്‍ പൊലീസ് ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.എം അക്രമം നടത്തി അരാജകത്വം സൃഷ്ടിക്കാനും എതിരാളികള്‍ക്കെതിരെ പകവീട്ടാനും ശ്രമിക്കുകയാണെന്ന് കുമ്മനം ആരോപിച്ചു. കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍ കോഴിക്കോട് ജില്ലകളില്‍ വ്യാപക അക്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved