Latest News :
Home » , , » രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്നത് സിപിഎം മറക്കരുത്: രവിശങ്കര്‍ പ്രസാദ്

രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്നത് സിപിഎം മറക്കരുത്: രവിശങ്കര്‍ പ്രസാദ്

Written By Muhimmath News on Saturday, 21 May 2016 | 20:16

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനു പിന്നാലെ കേരളത്തില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്രം ഇടപെടുന്നു. ഇന്ത്യ ഭരിക്കുന്നത് ബിജെപിയാണെന്നും തെരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷം കേരളത്തില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും ബിജെപി കേന്ദ്ര നേതൃത്വം ആരോപിച്ചു. സംഘപരിവാറിനെതിരായ ആക്രമണങ്ങളെ പാര്‍ലമെന്റിലും പുറത്തും നേരിടാന്‍ തയാറാണെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കേരള നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുപിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കണ്ണൂരിലുണ്ടായ അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകനും ജീവന്‍ നഷ്ടമായി.

ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഗവര്‍ണറെ കണ്ടിരുന്നു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved