Latest News :
Home » , , » മഹാരാഷ്ട്രയില്‍ സൈനിക ആയുധ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തവും പൊട്ടിത്തെറിയും; രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ 20 മരണം

മഹാരാഷ്ട്രയില്‍ സൈനിക ആയുധ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തവും പൊട്ടിത്തെറിയും; രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ 20 മരണം

Written By Muhimmath News on Tuesday, 31 May 2016 | 10:18

മുംബൈ: മഹാരാഷ്ട്രയില്‍ സൈനിക ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടിച്ച് 20 പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്കു ഗുരുതര പരിക്ക്.
വര്‍ധ ജില്ലയിലെ പുല്‍ഗാവിലാണു സംഭവം. മരിച്ചവരില്‍ രണ്ട് ഓഫീസര്‍മാരും 18 ജവാന്മാരുമാണുള്ളത്.
ഇന്നു പുലര്‍ച്ചെ രണ്ടോടെടെയാണു പുല്‍ഗാവിലെ സൈനിക കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദങ്ങള്‍ കേട്ടുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. 

തീയണയ്ക്കാനുള്ള ശ്രമത്തിനിടെയാണു സൈനികര്‍ കൊല്ലപ്പെട്ടതെന്നാണു വിവരം.
അഗ്‌നിശമനസേനാവിഭാഗം തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. മണിക്കൂറുകള്‍ ഇനിയും പരിശ്രമിച്ചാലേ തീയണയ്ക്കാന്‍ കഴിയൂ എന്നാണു വിവരം. പ്രദേശവാസികളെയൊക്കെ ഇവിടെ നിന്നു മാറ്റിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved