Latest News :
Home » , » മുഹിമ്മാത്തി ന്റെ വളര്‍ച്ചയില്‍ പങ്കാളികളാവുക -മുനീര്‍ ബാഖവി

മുഹിമ്മാത്തി ന്റെ വളര്‍ച്ചയില്‍ പങ്കാളികളാവുക -മുനീര്‍ ബാഖവി

Written By Muhimmath News on Saturday, 21 May 2016 | 11:48

ദുബായ്: സൈനുല്‍ മുഹഖിഖീന്‍ ശൈഖുനാ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ തന്റെ ജീവിതം മുഴുവനും മുഹിമ്മാത്തിന് വേണ്ടി അര്‍പ്പിച്ച് നട്ട് വളര്‍ത്തി നമ്മെ ഏല്‍പ്പിച്ച് പോയ ആ മഹത്തായ സ്ഥാപനത്തിന്റെ ഇനിയുള്ള വളര്‍ച്ചയില്‍ നാം ഓരോരുത്തരും പങ്കാളികളാവണമെന്ന് ദുബായ് സഅദിയ്യ മുദരിസ് മുനീര്‍ ബാഖവി തുരുത്തി പ്രവര്‍ത്തകരോടഭ്യര്‍ത്ഥിച്ചു.

മുഹിമ്മാത്ത് ദുബായ് കമ്മിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു. അദ്ധേഹം.അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ ചള്ളന്കയം പ്രാര്‍ത്ഥന നടത്തി,മുനീര്‍ ബാഖവി തുരുത്തി, സയ്യിദ് അബ്ദുല്‍ഖാദര്‍ തങ്ങള്‍ കൊയിലാണ്ടി,അബൂബക്കര്‍ സഅദി നദ് വി പുഞ്ചാവി,ഹാഫിള് മുഹമ്മദ് സലീം ചള്ളന്കയം,ശംസുദ്ധീന്‍ മുസ്ലിയാര്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മൗലിദ് സദസ്സിന് നേതൃത്വം നല്‍കി. 

സയ്യിദ് ജാബിര്‍ തങ്ങള്‍ ഷിമോഗ കൂട്ട പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സി.എം.എ. ചേരൂര്‍, കരീം ഹാജി തളന്കര, യൂസ്ഫ് ഹാജി കളത്തൂര്‍, എന്‍.എ.ബക്കര്‍ അംഗടിമുഗര്‍, ബഷീര്‍ ഹാജി മുഗു, ഡി.എ.മുഹമ്മദ് ചള്ളന്കയം, കൂടാതെ മറ്റ് പ്രമുഖ നേതാക്കളും സംബന്ധിച്ചു. ഇബ്രാഹിം സഖാഫി തുപ്പക്കല്‍ സ്വാഗതവും ശരീഫ് പേരാല്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved