Latest News :
Home » , , , » കണ്ണൂര്‍ ഇരിട്ടിയില്‍ നിര്‍ത്തിയിട്ട കാറിന് മേല്‍ ലോറി മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

കണ്ണൂര്‍ ഇരിട്ടിയില്‍ നിര്‍ത്തിയിട്ട കാറിന് മേല്‍ ലോറി മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

Written By Muhimmath News on Thursday, 26 May 2016 | 10:03

 കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. 


തിക്കോടി സ്വദേശികളായ ആഷിഖ്(19) മിനാസ്(19) യാസിന്‍(18) എന്നിവരാണ് മരിച്ചത്. വടകര എംഎച്ച്ഇഎസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് ഇവര്‍. വ്യാഴാഴ്ച പുലര്‍ച്ചെ മാക്കുട്ടം ചുരുത്തിയിലെ പെരുമ്പാടിയിലാണ് സംഭവം. 

എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. ചെക്ക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടവേര കാറിന് മുകളിലേക്ക് കര്‍ണാടകത്തില്‍നിന്ന് ചുക്ക് കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറി മറിയുകയായിരുന്നു. വടകരയില്‍ നിന്ന് കുടകിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തല്‍പ്പെട്ടത്. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കാനായത്. പരിക്കേറ്റവരെ വിരാജ്‌പേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved