Latest News :
Home » , » സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ത്വാഇഫ് ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ത്വാഇഫ് ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം

Written By Muhimmath News on Tuesday, 31 May 2016 | 10:25

ത്വാഇഫ്: സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയില്‍ ത്വാഇഫ് ഇന്ത്യന്‍ സ്‌കൂളില്‍നിന്നും പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ മികച്ച വിജയം കൈവരിച്ചു. 40 കുട്ടികളാണ് ത്വാഇഫ് ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയത്.

രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം നാലു വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഹാരിസ്-ഫാസില ദമ്പതികളുടെ മകള്‍ സുമയ്യ ഹാരിസ്, തിരൂരങ്ങാടി കൊളപ്പുറം സ്വദേശി മെതിവില്‍ നാലകത്ത് സിദ്ദീഖ്-ഫൗസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് സുറൂര്‍, മറിയംഖാന്‍, ഫാത്വിമ ശഹീന്‍ എന്നിവര്‍ക്കാണ് എ വണ്‍ ലഭിച്ചത്. 

പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇര്‍ഫാന്‍ അഭിനന്ദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved