Latest News :
Home » » മകന്‍ കൊലപ്പെടുത്തിയ പ്രവാസിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി

മകന്‍ കൊലപ്പെടുത്തിയ പ്രവാസിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി

Written By Muhimmath News on Sunday, 29 May 2016 | 17:08

ചെങ്ങന്നൂര്‍: മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളി ജോയി വി.ജോണിന്‍േറതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പ്രയാര്‍ ഇടക്കടവില്‍ നിന്നാണ് കൈയുടെ ഭാഗങ്ങള്‍ ലഭിച്ചത്. മറ്റ് ശരീര ഭാഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പമ്പയാറിലെ ആറന്‍മുള ആറാട്ടുപുഴ പാലത്തിന് താഴെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ഇട്ടതെന്ന് മകന്‍ ഷെറിന്‍ ജോണ്‍ പൊലീസിനോട് പറഞ്ഞതെങ്കിലും തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാത്ത ഷെറിന്‍ പരസ്പരവിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. കൊലനടത്തിയത് കാറില്‍ വെച്ചാണെന്നും ഗോഡൗണില്‍ വെച്ചാണ്ണെന്നും ഷെറിന്‍ പറയുന്നുണ്ട്. മൃതദേഹ അവശിഷ്ടങ്ങള്‍ കോട്ടയത്ത് ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കോട്ടയത്തേക്കും തിരിച്ചിടുണ്ട്.

മൃതദേഹം 20 ലീറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ഗോഡൗണില്‍ വെച്ച് കത്തിച്ചുവെന്നാണ് ഷെറിന്‍ മൊഴിനല്‍കിയത്. എന്നാല്‍ പരിശോധന നടത്തിയപ്പോള്‍ ഒരു ശരീരം പൂര്‍ണമായും കത്തിയതിന്റെ ലക്ഷണമൊന്നും ഗോഡൗണിലുണ്ടായിരുന്നില്ല. എന്നാല്‍ മാംസാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ വസ്ത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved