Latest News :
Home » , , » സിപിഎമ്മിനെ തിരെയുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവന ധിക്കാരപരം: ചെന്നിത്തല

സിപിഎമ്മിനെ തിരെയുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവന ധിക്കാരപരം: ചെന്നിത്തല

Written By Muhimmath News on Monday, 23 May 2016 | 21:50

തിരുവനന്തപുരം: സിപിഎമ്മിനെ തെരുവില്‍ നേരിടുമെന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ധിക്കാരപരമാണെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തുവന്നത്.

കേന്ദ്രമന്ത്രി പദം വഹിക്കുന്ന ഒരാള്‍ ഇത്തരം തരംതാണ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. തന്റെ പദവിയെകുറിച്ച് ബോധമില്ലാതെ ഒരു ആര്‍എസ്എസ് പ്രചാരകന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. ബിജെപിയുടെ ഉത്തരവാദിത്ത ബോധമില്ലാത്ത ഇത്തരം സമീപനം അംഗീകരിക്കാന്‍ കഴിയില്ല. പ്രവര്‍ത്തകരെ അക്രമത്തിനു പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന ചില മുതിര്‍ന്ന ബിജെപി നേതാക്കളുടെ ജല്‍പ്പനങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന ഇത്തരം പ്രസ്താവനകള്‍ ദുരുദ്ദേശ്യപരമാണ്. ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന അക്രമ പരമ്പരകള്‍ ബിജെപിയും സിപിഎമ്മും അവസാനിപ്പിക്കണം. വര്‍ഗീയതയുടെ വിത്ത് വിതച്ച് അധികാരത്തില്‍ എത്തിയ ബിജെപിയുടെ ഒരു മന്ത്രിയില്‍ നിന്നും ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved